യേശുവിന്‍ നാമമല്ലാതെ ഭൂവില്‍

Malayalam Christian Song

യേശുവിന്‍ നാമമല്ലാതെ ഭൂവില്‍ നല്ലൊരു നാമമുണ്ടോ? (2) ശക്തിയാകുന്ന രക്ഷയേകുന്ന സത്യമായൊരു നാമം നാമം നാമം (യേശുവിന്‍..) 1 സര്‍വ്വസൃഷ്ടികളുമാര്‍ത്തു പാടുന്ന നാമം സര്‍വ്വശക്തനാം യേശു നാഥന്‍റെ നാമം (2) സര്‍വ്വപാപവും പോക്കിടുന്നൊരു രക്ഷിതാവിന്‍റെ നാമം സര്‍വ്വവും നമ്മിലേകിടുന്നൊരു സ്വര്‍ഗ്ഗതാതന്‍റെ നാമം (യേശുവിന്‍..) 2 നിത്യമാം ജീവനേകിടും പുണ്യനാമം സത്യമാം വചനമായിടും ഏകനാമം (2) നിത്യകാലവും ഭക്തരില്‍ ദിവ്യ- ശക്തിയേകുന്ന നാമം നിത്യതേ തന്‍റെ മക്കളെ ചേര്‍ത്തിടുന്നൊരു നാമം (യേശുവിന്‍..)
Malayalam