യേശുവിന്നരികില്‍ വാ പാപി

Malayalam Christian Song

 'യേശുവിന്നരികില്‍ വാ പാപി' എന്ന രീതി പല്ലവി അന്തികെ വരിക നീ പാപി അനുപല്ലവി ചിന്തിയെന്നുടെ ചോര നിന്‍ പാപം തീര്‍പ്പാന്‍ ചരണങ്ങള്‍ 1 സന്താപാഗ്നി കൂപത്തില്‍ നീന്തിയന്തമില്ലാതെ വെന്തീടുമിതിനെ നീ-ചിന്തിച്ചു വേഗം (അന്തികെ..) 2 ഇഷ്ടകാലമതിനെ നഷ്ടമാക്കിടാതെ നീ ദുഷ്ടമാര്‍ഗ്ഗങ്ങളെല്ലാം വിട്ടോടി എന്‍റെ (അന്തികെ..) 3 കഷ്ടകാലമിതിന്‍ പിന്‍ പെട്ടെന്നു - വരുമപ്പോള്‍ പൊട്ടി നീ മുറയിട്ടാല്‍ - ഒട്ടും കേട്ടീടാ (അന്തികെ..) 4 ആദിഭൂതങ്ങളെല്ലാം ചൂടാലങ്ങുരുകീടും ആ നേരം നിനക്കു ന-ല്ലാനന്ദമാവാന്‍ (അന്തികെ..)
Malayalam