യേശുവെപ്പോല്‍ നല്ലിടയന്‍

Malayalam Christian Song

യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ? (2) ഇതുപോല്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ? (2) ഇല്ലിതുപോല്‍ നല്ല നാഥന്‍ ചൊല്ലിടുവാന്‍ തന്‍റെ സ്നേഹമതൊന്നോര്‍ത്താല്‍ (2) 1 ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ? (2) ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..) 2 ശത്രുവിനെ സ്നേഹിപ്പവന്‍ വേറൊരുവനുണ്ടോ? (2) പാപികളെ രക്ഷിപ്പവന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..) 3 ഇതുപോല്‍ ദയയുള്ളോന്‍ വേറൊരുവനുണ്ടോ? (2) ദീര്‍ഘമായ ക്ഷമയുള്ളോന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..) 4 പ്രിയനെപ്പോല്‍ സുന്ദരന്‍ വേറൊരുവനുണ്ടോ? (2) അനുഗമിപ്പാന്‍ യോഗ്യന്‍ വേറൊരുവനുണ്ടോ? (2) (ഇല്ലിതുപോല്‍..)
Malayalam