യേശുവേ ദാസരാകും ഞങ്ങളെ

Malayalam Christian Song

യേശുവേ ദാസരാകും ഞങ്ങളെ അനുഗ്രഹിക്ക - നിന്‍റെ അനുപല്ലവി ആശീര്‍വാദമേകീടുക ഞങ്ങളിലിന്നുമെന്നും - (യേശുവേ..) ചരണങ്ങള്‍ 1. നിന്നുടെ ആത്മാവെ നീ ഞങ്ങളിലേക്കയക്ക വന്നവന്‍ ഞങ്ങളിന്മേലാവസിച്ചീടണമേ - മഹാ ഉന്നതനാമേശുദേവാ നല്‍വരദായകനേ - (യേശുവേ..) 2. നിന്നുടെ കൊടിയതിന്‍റെ കീഴിലായ്‌ നിന്നു ഞങ്ങള്‍ മന്നിടം കായമോടും മന്നിടരാജനോടും - യുദ്ധം എന്നുമേ ചെയ്തീടുവാനായ് നിന്‍ ഭടരാക്കണമേ - (യേശുവേ..) 3. നിന്‍ തിരുക്രൂശു ഞങ്ങള്‍ കൊടിയടയാളമായി സന്തതം കയ്യിലേന്തി പിന്തിരിയാതെ നിന്നു - മഹാ അന്ധകാരാധിപതിയിന്‍ വന്‍ തലയെ തകര്‍പ്പാന്‍ - (യേശുവേ..) 4. തൃക്കരം നീട്ടിയെങ്ങള്‍ ശിരസ്സില്‍ വെച്ചീടണമേ തക്കതായുള്ള വാഴ്വീ മക്കള്‍ക്
Malayalam