യേശുവേ നിന്‍ വലങ്കരത്താലെന്നെ

Malayalam Christian Song

യേശുവേ നിന്‍ വലങ്കരത്താലെന്നെ ഓരോ ചുവടും നടത്തീടണേ യേശുവേ നിന്‍ ചിറകടിയതിലെന്നെ അഭയം നല്‍കി കാക്കണമേ കൃപ താ.. താ നാഥാ കൃപമേല്‍ കൃപ തന്നരുള്‍നാഥാ കൃപ താ.. താ നാഥാ 1 കുരിശിലെന്‍ പാപക്കടം വീട്ടിയോന്‍ നീ തിരുനിണമതില്‍ സ്നാനമേകിയോന്‍ നീ പുതുജീവന്‍ തന്നുണര്‍ത്തിയതും സ്വര്‍ഗ്ഗ- സ്നേഹം തന്നതും നീ (കൃപ താ..) 2 മനസ്സറിയാതുയരും വേദനയില്‍ വഴികളടഞ്ഞുപോകും വേളയില്‍ ഒരുനാളും കൈവെടിയാതെ വഴി- കാട്ടും നല്ലിടയാ (കൃപ താ..) 3 ഒരു തരത്തിലും നിന്നെ പിരിഞ്ഞിടാതെ വരുംവരെയീയുലകില്‍ തളര്‍ന്നിടാതെ, തിരുനാദം കേട്ടനുഗമിക്കാന്‍ നിത്യ രാജ്യം പൂകിടുവാന്‍ (കൃപ താ..)
Malayalam