യേശുവേ നിന്‍റെ രൂപമീയെന്‍റെ

Malayalam Christian Song

 'യേശുവേ നിന്‍റെ രൂപമീയെന്‍റെ' എന്ന രീതി അതിരാവിലെ യേശുവേ, നിന്‍റെ പാദത്തില്‍ ഞാന്‍ വന്നെത്തുമ്പോള്‍ എന്നെ നീ ചേര്‍ത്തു രക്ഷിച്ചീടുക എന്‍റെ നാഥനേ, ഈശനേ. 2 പൂര്‍വ്വപിതാവാം അബ്രഹാം മോദം രാവിലെ ദൈവസന്നിധൌ വാണപോലിന്നു [1]ത്വല്‍പ്രീയം തന്നു വാണിടാന്‍ കൃപ നല്‍കുകേ. 3 യാക്കോബും അതിരാവിലെ നിന്നെ നീക്കമില്ലാതെ വന്ദിച്ചു പെനിയേലില്‍ വെച്ചവന്‍ ദൈവ അനുഗ്രഹങ്ങള്‍ പ്രാപിച്ചപോല്‍. 4 സീനായി മല തന്നില്‍ ചെന്നുടന്‍ ദൈവദര്‍ശനം ചെയ്യുവാന്‍ ബദ്ധപ്പെട്ടോടി രാവിലെ മോശ ഓര്‍ക്കുമോ? എന്‍റെ ആത്മാവേ 5 യിസ്രായേല്യരെ യോശുവാ ഭക്തന്‍ യോര്‍ദ്ദാനാറു കടത്തുവാന്‍, രാവിലോടീടും കാഴ്ച കാണുക [2]കാണിനേരമെന്നാത്മാവേ. 6 ദൈവപുത്രനാം യേ
Malayalam