രാജാക്കന്മാരുടെ രാജാവേ

Malayalam Christian Song

രാജാക്കന്മാരുടെ രാജാവേ നിന്‍റെ രാജ്യം വരേണമെ നേതാക്കന്മാരുടെ നേതാവേ നിന്‍റെ നന്മ നിറയണമെ (രാജാ..) 1 കാലിത്തൊഴുത്തിലും കാനായിലും കടലലയിലും കാല്‍വരിയിലും കാലം കാതോര്‍ത്ത് നില്‍ക്കുന്നവിടുത്തെ കാലൊച്ച കേട്ടു ഞങ്ങള്‍ കാലൊച്ച കേട്ടു ഞങ്ങള്‍ (രാജാ..) 2 തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍ തോണി തുഴഞ്ഞു തളരുമ്പോള്‍ മറ്റാരുമാശ്രയമാകുകില്‍ നിന്‍ വാതില്‍ മുട്ടുന്നു മെല്ലെ തുറക്കുകില്ലേ വാതില്‍ മുട്ടുന്നു മെല്ലെ തുറക്കുകില്ലേ (രാജാ..)
Malayalam