രാവും പകലും ഗീതങ്ങള്‍ പാടി

Malayalam Christian Song

രാവും പകലും ഗീതങ്ങള്‍ പാടി പവിത്ര ജീവിത ശോഭയെ നേടി ശൂലേമിയെപ്പോല്‍ കാത്തിരിക്ക നീ കാന്തന്‍ വരുമേ ഉണരൂ സീയോനേ (2) 1 വീടും വയലും തോട്ടവുമെല്ലാം നേടുവാനുള്ള സമയമിതല്ലാ (2) കാടും മലയും ആവലോടോടി നേടുക നീ ആത്മാക്കളെയും (2) (രാവും..) 2 കാലമേറെ ചെല്ലുവതില്ല നാളെയെന്നത് നിനക്കുള്ളതല്ല (2) കാലത്തികവില്‍ കാന്തന്‍ വന്നീടും കാത്തിരിക്ക നീ ശൂലേമിയാളേ (2) (രാവും..) 3 ഭരണ-കൂടങ്ങള്‍ തകരുവതെന്ത്‌? അരചവാഴ്ചയും നീങ്ങുവതെന്ത്‌? (രാവും..) ഭരണമേശു താന്‍ ഏറ്റിടുവാനായ്‌ ത്വരിതമായതിന്‍ വഴിയൊരുക്കല്ലോ (2) (രാവും..)
Malayalam
1 views