ലാവണി-ആദിതാളം

Malayalam Christian Song

 ലാവണി-ആദിതാളം പല്ലവി മുന്‍പേ മുന്‍പേ നടക്ക - മേലോട്ടു - ലക്ഷ്യം നോക്കി - അയ്യോ പിന്‍പേയുള്ളവ തീരെ - നീയു- പേക്ഷിച്ചോടുക നേരെ - വേഗം (മുന്‍പേ..) അനുപല്ലവി ഡംഭം പകയും എങ്ങും - പങ്കം നിറഞ്ഞ ലോകം - ഇതിന്‍ സമ്പര്‍ക്കം ആകെ നീക്കി - ഇതിന്‍ ഇന്‍പം നന്നല്ല എന്നു വേഗം (മുന്‍പേ..) ചരണങ്ങള്‍ 1 സമ്പാദ്യം ബന്ധുജനം-അമ്പാരമായ ധനം അന്‍പുള്ള തരുണീസുതന്മാര്‍ - ഒന്നും നമ്പാതെ ഓടി ഗമിക്ക - എല്ലാം പിന്‍പേ വിട്ടോടി ഗമിക്ക - ക്രിസ്തന്‍ സമ്പല്‍ഗതിക്കു ഗമിക്ക - വേഗം (മുന്‍പേ..) 2 ഒട്ടും നില്‍ക്കാതെ ഇങ്ങു - ദുഷ്ടജനവഴിയില്‍ ഓട്ടം തുടര്‍ന്നു വേഗം - ശക്തി കൂട്ടി ഗമിക്ക വേഗം - നിന്നാല്‍ ഗോഷ്ടി ചെയ്യും പേലോകം - പുറ കോട്ടു
Malayalam
1 views