വചനം ദൈവ വചനം

Malayalam Christian Song

വചനം ദൈവ വചനം നമ്മെ നയിക്കും സത്യവചനം (2) നിന്നെ മാറ്റും പുതുതാക്കും മഹല്‍ ഭാഗ്യം നല്‍കിടും (വചനം..) 1 ദിനമും തന്‍റെ പാതയില്‍ വഴുതിടാതെ നടത്തിടും (2) തിന്മയിന്‍ വഴികള്‍ മാറ്റി ദിവ്യമാര്‍ഗ്ഗം കാട്ടിടും (2) തളരും മനസ്സില്‍ ശാന്തിയേകി നിന്‍റെ ദുഃഖം നീക്കിടും (2) വചനം ദിവ്യവചനം നമ്മെ നയിക്കും നിത്യവചനം (2) (വചനം..) 2 ലോകത്തിന്‍ പാപക്കടം പോക്കാന്‍ മറുവിലയായ് നല്‍കിയോന്‍ (2) യേശുവിന്‍ രക്തം ഒഴുകിയ ആ കാല്‍വരി ദര്‍ശനം (2) ശാപം പോക്കി വഴികാട്ടും ദിവ്യജ്ഞാനം നല്‍കിടും (2) വചനം ദിവ്യ വചനം നമ്മെ നയിക്കും നിത്യവചനം (2) (വചനം..)
Malayalam