വന്ദനം യേശുപരാ! നിനക്കെന്നും

Malayalam Christian Song

വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ! വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു നാമത്തിന്നാദരവായ് 1 ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു വന്നു ചേരുവതിനായ് തന്ന നിന്നുന്നതമാം കൃപയ്ക്കഭി-വന്ദനം ചെയ്തിടുന്നേ (വന്ദനം..) 2 നിന്‍രുധിരമതിനാല്‍ പ്രതിഷ്ഠിച്ച-ജീവപുതുവഴിയായ്‌ നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ-വന്നിടാമേ സതതം (വന്ദനം..) 3 ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്‍ക്കരുളാന്‍ പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ (വന്ദനം..) 4 വാനദൂതഗണങ്ങള്‍ മനോഹര ഗാനങ്ങളാല്‍ സതതം ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്കു (വന്ദനം..) 5 മന്നരില്‍ മന്നവന്‍ നീ മനുകുലത്തിന്നു രക്ഷാകാരന്‍ നീ മിന്നും പ്രഭാവമ
Malayalam