വന്നിടേണം യേശു നാഥാ

Malayalam Christian Song

 "വന്നിടേണം യേശു നാഥാ" എന്ന രീതി 1. സന്ധ്യകാലമായിതാ, എന്‍ ബന്ധുവാം ശ്രീയേശുവേ അന്തികെ നീ വന്നു വസിച്ചീ- ടേണം, എന്‍ രക്ഷകാ. 2. ബന്ധുവായ് നീ നിന്നീടില്‍ എനിക്കു ദോഷമൊന്നുമേ എന്തു സംഭവിച്ചെന്നാലും വന്നിടില്ല, നിശ്ചയം. 3. ഇക്കഴിഞ്ഞതാം പകലിന്‍ ഭാരം തീര്‍ത്തു മോദമായ് തക്ക നിദ്ര തന്നു ആ - ശ്വസിപ്പിക്കേണം ദൈവമേ. 4. കഷ്ടങ്ങള്‍, രോഗങ്ങള്‍, ദുഷ്ടസ്വപ്നങ്ങള്‍ പരീക്ഷകള്‍ പെട്ടെന്നുണ്ടാകും മരണം ഒക്കെ നീക്കു രക്ഷകാ. 5. വന്നുപോയ പാപദോഷ- മൊക്കെയും ക്ഷമിച്ചു നീ ഇന്നനുഗ്രഹിക്ക എന്നെ യേശുവേ നിന്‍ നാമത്താല്‍ 6. കാവലായ് അയയ്ക്ക, യേശു നാഥനേ, നിന്‍ ദൂതനെ രാവിലെ ഉണര്‍ന്നു ഞാന്‍ സ്തുതിക്കും നിന്നെ, പ്രീയനേ
Malayalam