വരിക വര്‍ഷക്കുറവു

Malayalam Christian Song

വരിക വര്‍ഷക്കുറവു തീര്‍പ്പാന്‍-വരിക നാഥനേ മാരി തരിക ജീവനേ 1 പാരില്‍ പെരുത്ത വരള്‍ച്ചയാലെ-ദാഹം എറുന്നേ നര ദേഹം മാറുന്നേ- (വരിക..) 2 നട്ട സസ്യം മഴയില്ലാതെ-പട്ടുപോകുന്നേ കഷ്ടം വളരെ കൂടുന്നേ- (വരിക.) 3 ധരണിയേറെ ഉഷ്ണത്താലെ-ഉണങ്ങിപ്പോകുന്നേ ദുരിതം വളരെ ആകുന്നേ- (വരിക..) 4 കരുണയോടെ തക്ക മഴ നീ തരിക യേശുവേ നര ജീവപാലനേ- (വരിക..) 5 നരരെല്ലാരും ക്ഷാമം കൊണ്ടു-നശിച്ചു പോകുന്നേ പാരം വലഞ്ഞു പോകുന്നേ- (വരിക..) 6 ഭൂമി ശേഷിപ്പാനായി മഴ നീ-തരിക വേഗത്തില്‍ രക്ഷാകരനേ യേശുവേ- (വരിക..)
Malayalam
1 views