അനുനിമിഷം കരുതിടുന്നു

Malayalam Christian Song

അനുനിമിഷം കരുതിടുന്നു കർത്താവു കരുതിടുന്നു കരതലത്തിൽ കരുണയോടെ കൺമണിപോലെന്നെ കരുതിടുന്നു 1 ഉള്ളം നുറുങ്ങി തകർന്നിടിലും ഉള്ളം കരത്തിൽ വഹിച്ചിടുന്നു ഉള്ളതുപോലെന്നെ അറിയുന്നവൻ ഉണ്മയായ് ദിനവും സ്നേഹിക്കുന്നു;- അനുനിമിഷം... 2 മൃത്യുവിന്നിരുൾ താഴ്വരയിൽ മൃതുവെ വെന്നോൻ അരികിലുണ്ട് കാൽവറിയിൽ എന്നെ വീണ്ട നാഥൻ കാവലിനായെന്നും കൂടെയുണ്ട്;- അനുനിമിഷം... 3 വിശ്വസിച്ചാൽ നീ മഹത്വം കാണും വിശ്വം ചമച്ചോൻ അരുളിടുന്നു അന്ത്യംവരെ നാഥൻ വഴിനടത്തും അൻപുടയോൻ തൻ മഹത്വത്തിനായ്;- അനുനിമിഷം...
Malayalam
2 views