വിനയമുള്ളൊരു ഹൃദയമെന്നില്‍

Malayalam Christian Song

വിനയമുള്ളൊരു ഹൃദയമെന്നില്‍ മേനഞ്ഞിടേണമെ ദൈവമേ അനുദിനം തവ ഭാവമെന്നില്‍ വിളങ്ങിടാന്‍ കൃപയേകിടൂ ദിനം ദിനം ഞാന്‍ ദൈവമേ മറന്നു പോയ്‌ നിന്‍ ദാനങ്ങള്‍ സ്വാശ്രയത്തില്‍ നിഗളിയായ് സ്നേഹവാനേ ക്ഷമിക്കണേ - (വിനയ..) 1. നിഗളമെന്‍ നയനങ്ങള്‍ മൂടി ഇരുളിലാക്കിയെന്‍ ജീവിതം കോപമെന്‍ അധരങ്ങള്‍ മൂടി പരുഷമാക്കിയെന്‍ മൊഴികളെ - (ദിനം ദിനം..) 2. അന്യരില്‍ ഞാന്‍ നന്മ കാണാന്‍ തുറന്ന മനസ്സെനിക്കേകുക എന്നിലെ ഇല്ലായ്മ കാണാന്‍ ആത്മ ദര്‍ശനം ഏകുക - (ദിനം ദിനം..) 3. താഴ്മയും സൌമ്യതയുമെന്നില്‍ അനുദിനം വളര്‍ന്നീടുവാന്‍ താവകാത്മാവെന്‍റെയുള്ളില്‍ വാണിടേണം നിത്യമായ് - (ദിനം ദിനം..)
Malayalam