ശങ്കരാഭരണം - ആദിതാളം

Malayalam Christian Song

ശങ്കരാഭരണം - ആദിതാളം "വാരുമയ്യാ പോതകരേ" എന്ന രീതി വന്നീടുക സല്‍ഗുരുവേ പാര്‍ത്തീടുക രാത്രിനേരം; ചേര്‍ന്നീടുക ഞങ്ങളോട് കഴിച്ചിടാമേ നാമത്താഴം 2 സൂര്യപ്രഭ നീങ്ങിപ്പോയി പ്രിയനേ നീ വന്നീടുക! രാത്രികാലം കാത്തിരിക്കാം ഉത്തമനേ കരുണ ചെയ്ക. 3 കളത്രമാം നിന്‍ തിരുസഭയെ വളര്‍ത്തീടുക ലോകമെങ്ങും, പാപമെല്ലാം പരിഹരിച്ച് ഭാഗ്യമേകി ഭരിച്ചിടേണം.
Malayalam