ശുദ്ധാത്മനേ എന്നുള്ളത്തെ

Malayalam Christian Song

Come Holy Ghost 1. ശുദ്ധാത്മനേ എന്നുള്ളത്തെ നിന്‍ ജ്യോതിസ്സാല്‍ നിറയ്ക്കുകെ ജ്ഞാനാഭിഷേകനാത്മനേ നിന്‍ [1]സപ്തദാനമേകുകെ 2. മേലില്‍ നിന്നും നിന്‍ ആശിഷം ആശ്വാസം, സ്നേഹം ജീവനും; നിന്‍ ദിവ്യശോഭയാല്‍ തന്നു എന്‍ അന്ധകാരം നീക്കുകെ. 3. എന്മേല്‍ നിന്‍ തൈലം പൂശുകെ, നിന്‍ കൃപയാല്‍ നിറയ്ക്കുകെ, ശത്രുക്കള്‍ ദൂരെ ആകണം നീ നാഥനായിരിക്കണം. 4. പിതാകുമാരനായോരെ അറിഞ്ഞിടാന്‍ തുണയ്ക്കുകെ; നിന്‍ നാമസ്തോത്രം എന്നുമെ എന്‍ ഗാനമായി തീരട്ടെ.
Malayalam
2 views