ശോഭയേറും നാടു സ്വര്‍ഗ്ഗ

Malayalam Christian Song

ശോഭയേറും നാടു സ്വര്‍ഗ്ഗ-നാടുന്നത ദേശം ശുദ്ധിമാന്മാരാനന്ദിച്ചു-വാഴും ഭാഗ്യ വാസം 1 പാപ താപ ശാപങ്ങളി-ല്ലാത്ത പുണ്യദേശം ഭക്തര്‍ ആഘോഴിച്ചു ഹല്ലേ-ലുയ്യാ പാടും ദേശം 2 സ്വര്‍ണ്ണകാന്തിയില്‍ തിളങ്ങും ശോഭന പ്രദേശം സ്വര്‍ഗ്ഗ കനാന്‍ നാടു മാ വി-സ്താര പറുദീസാ 3 പാലോടു തേനും ഒഴുകും-ഭാഗ്യ കനാന്‍ ദേശം പാടിയാല്‍ തീരാത്ത പര-മാനന്ദ പ്രകാശം 4 ദൈവ ദൂതന്മാര്‍ അണിയി-ട്ടീടും സ്വര്‍ഗ്ഗലോകം ദിവ്യരൂപം കണ്ടു ഭക്തര്‍-സേവിച്ചീടും ലോകം 5 രക്തസാക്ഷിക്കാര്‍ ജയം കൊ-ണ്ടാടും പരലോകം രക്ഷകന്‍ ക്രിസ്തേശു സര്‍വ്വ-മാന്യനായ ലോകം 6 മുമ്പു ലോകം വിട്ടുപോയ-ബന്ധുക്കളുറ്റോരും മോദമായിട്ടേകനെക്ക-ണ്ടീടുന്നേയെല്ലാരും 7 ആയിരം വര്‍ഷങ്ങളല്‍പ-നേരമെന്
Malayalam