ശ്രീയേശുദേവാ സ്തുതി നിനക്കു

Malayalam Christian Song

പല്ലവി ശ്രീയേശുദേവാ സ്തുതി നിനക്കു അതി പ്രീതിയോടനുദിനം ചെയ്തീടുവേന്‍ ചരണങ്ങള്‍ നിത്യവും ദൂതഗണാദികളാല്‍-ബഹു ഭക്തിപൂര്‍വ്വം സ്തുതി ലഭിച്ചീടുന്ന - ശ്രീയേശു 2 മാനവവേഷം ധരിച്ചുവന്നു - അപ മാനം എനിക്കായി സഹിച്ചവനാം - ശ്രീയേശു 3 എന്‍ ദുരിതം നിമിത്തം നിന്തിരുനിണം ചിന്തി വന്‍ദുരിതം ഏറ്റവനാം - ശ്രീയേശു 4 മൃത്യുവെ ജയിച്ചതിഘോഷത്തോടെ സ്വര്‍ഗ്ഗെ ശക്തിയോടകംപുക്കു വസിച്ചീടുന്ന - ശ്രീയേശു 5 അന്നവസ്ത്രാദികള്‍ നല്‍കി എന്നും - എന്നെ നന്നേ സൂക്ഷിച്ചു പരിപാലിക്കുന്ന - ശ്രീയേശു 6 രക്ഷകാ തിരുനാമം കീര്‍ത്തിച്ചീടാന്‍ - ദേവാ പക്ഷമോടരുളുക ആശിസ്സുകള്‍ - ശ്രീയേശു
Malayalam