അന്ത്യത്തോളം അരുമനാഥൻ

Malayalam Christian Song

അന്ത്യത്തോളം അരുമനാഥൻ കൃപയിൻ മറവിൽ ആശ്രയം തേടിടും ഞാൻ ദിനംതോറും അരുമനാഥൻ വചസിൻ തണലിൽ ആശ്രയം കണ്ടിടും ഞാൻ 1 കണ്ണുനീരിൽ മുങ്ങിയാലും കാഴ്ചകൾ മങ്ങിയാലും എൻ ജീവനായകൻ ആശ്വാസദായകൻ തൻ മാറിൽ ചാരി ഞാൻ മയങ്ങിടുമേ;- അന്ത്യ... 2 സ്നേഹിതർ മറന്നെന്നാലും നിന്ദിതനായ് തീർന്നെന്നാലും എൻ പ്രിയ സ്നേഹിതൻ മാറ്റമില്ലാത്തവൻ തൻകരം പിടിച്ചു ഞാൻ നടന്നീടുമേ;- അന്ത്യ... 3 കഷ്ടങ്ങൾ വന്നെന്നാലും ക്ഷീണിതനായ് തീർന്നെന്നാലും എൻ ജീവപാലകൻ കേടുകൂടാതെന്നെ ശാശ്വത ഭുജമതിൽ കരുതിടുമേ;- അന്ത്യ...
Malayalam