സത്തായ്‌ നിഷ്ക്കളമായ്‌

Malayalam Christian Song

സത്തായ്‌ നിഷ്ക്കളമായ്‌ നിജസാമ്യമകന്നതുമായ് ചിത്തായ്, ആനന്ദമായ് വിലസുന്നൊരു മുപ്പൊരുളേ! മത്താതാ! വഴിയേതഘം നീങ്ങി ഞാന്‍ മോക്ഷപദം എത്താന്‍ നീയൊഴികെ തുണയാരെനിക്കാരോ ബന്ധു! 1 എന്മേലുള്ളലിഞ്ഞു ജീവനേകി രക്ഷിച്ചതിന്നായ്‌ നന്മ ഞാന്‍ പകരം തരാനിങ്ങെനിക്കൊന്നുമില്ലേ; ചുമ്മാ കാത്തുകൊള്‍ക എന്നെ ഭദ്രമായന്ത്യം വരെ അമ്മേ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു? 2 ദുരിതപ്പെരുങ്കടലില്‍ താണ ഞങ്ങള്‍ക്കു ജീവനൌക ധരയില്‍ വന്ന ഭവാന്‍ തന്നെ, എങ്കിലും അന്ധനായ്‌ ഞാന്‍ അരുതായ്‌ പിടിച്ചുകൊള്‍വാന്‍ എങ്കല്‍ നിന്‍ പിടി നീ വിടൊല്ല അരചാ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു? 3 ഭ്രാതാ, മാതാ, ഗുരു, ധനം, ബന്ധുമിത്രാദികളും നീതാന്‍; എന്‍റെ നാഥാ!
Malayalam