സര്‍വ്വേശ്വരാ നിന്‍ സാമീപ്യ

Malayalam Christian Song

സര്‍വ്വേശ്വരാ നിന്‍ സാമീപ്യ ലഹരിയില്‍ സര്‍വ്വം മറന്നിന്ന്‍ പാടുന്നു ഞാന്‍ (2) സീമകളില്ലാത്ത സ്നേഹം പകരുമൊരു സംഗീതമായിരുന്നെങ്കില്‍ ഞാന്‍ (2) (സര്‍വ്വേശ്വരാ..) 1 ഒരിക്കലുമെന്നെ പിരിയില്ലെന്ന്‍ ഒരിക്കല്‍ നീ ഓതിയെന്‍ കാതുകളില്‍ (2) ഓമന മുഖമെന്‍റെ ഉള്ളത്തിലെന്നും ഓര്‍മ്മയിന്‍ ഓളങ്ങളായ് (2) (സര്‍വ്വേശ്വരാ..) 2 വൈരൂപ്യങ്ങളില്‍ കൊത്തിയെടുത്തൊരു പണി തീരാത്ത ശില്‍പം ഞാന്‍ (2) തിരുക്കരത്താലെന്നെ പനിയേണമേ തവ സാദൃശ്യം പകരേണമേ (2) (സര്‍വ്വേശ്വരാ..)
Malayalam