സാന്നിദ്ധ്യം ആകേണം

Malayalam Christian Song

1. സാന്നിദ്ധ്യം ആകേണം കര്‍ത്താധി കര്‍ത്തനേ ഈ യോഗം ഇന്നു കേള്‍ക്കേണം നിന്‍ ശക്തി വാക്കിനെ ജീവന്‍ നല്‍കീടേണം വന്ദിക്കും നേരമേ, ആശീര്‍വാദം നല്‍കീടേണം കാരുണ്യ ദൈവമേ. 2. സാന്നിദ്ധ്യം ആകേണം നിന്‍ നാമം വാഴട്ടെ, നിന്‍ സ്നേഹം ഓരോ നെഞ്ചകം ജ്വലിച്ചു വീശട്ടെ - (ജീവന്‍ ..) 3. സാന്നിദ്ധ്യം ആകേണം നിന്‍ വാക്യം കേള്‍ക്കയില്‍ നിന്‍ ആശീര്‍വ്വാദം നല്‍കേണം ജീവ വിശ്വാസത്തില്‍ - (ജീവന്‍ ..) 4. സാന്നിദ്ധ്യം ആകേണം നിന്‍ ആത്മശക്തിയും, മഹത്വം നിന്‍റേതാകേണം, ഞങ്ങള്‍ക്കു രക്ഷയും - (ജീവന്‍ ..)
Malayalam