സീയോനേ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക

Malayalam Christian Song

സീയോനേ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക ശാലേം രാജനിതാ വരുവാറായ്‌ (2) ശീലഗുണമുള്ള സ്നേഹസ്വരൂപന്‍ ആകാശമേഘത്തില്‍ എഴുന്നള്ളി വരുമേ (2) (സീയോനേ..) 1 പകലുള്ള കാലങ്ങള്‍ അണഞ്ഞണഞ്ഞു പോയ്‌ കൂരിരുള്‍ നാളുകള്‍ അടുത്തടുത്തേ (2) ഝഡുതിയായ്‌ ജീവിതം പുതുക്കി നിന്നീടുകില്‍ ഉടലോടെ പ്രിയനെ എതിരേല്‍ക്കാന്‍ പോകാം (2) (സീയോനേ..) 2 കഷ്ടതയില്ലാത്ത നാളു വന്നടുത്തേ തുഷ്ടിയായ്‌ ജീവിതം ചെയ്തിടാമേ (2) ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകില്‍ ഇഷ്ടമോടേശുവിന്‍ കൂടെ വസിക്കാം (2) (സീയോനേ..) 3 അന്ധതയില്ലാത്ത നാളു വന്നടുത്തേ സാന്ത്വന ജീവിതം ചെയ്തിടാമേ (2) അന്ധകാരപ്രഭു വെളിപ്പെടും മുന്‍പേ സന്തോഷമാര്‍ഗ്ഗത്തില്‍ ഗമിച്ചിടുമേ നാം (2) (സീയോനേ..)
Malayalam