അൻപിൻ രൂപി യേശുനാഥാ

Malayalam Christian Song

അൻപിൻ രൂപി യേശുനാഥാ നിന്‍ ഇഷ്ടം എന്‍ ഇഷ്ടമാക്ക കുരിശിൽ തൂങ്ങി മരിച്ചവനേ! എന്നെത്തേടി വന്നവനേ! (അൻപിൻ ..) 2 മൃത്യുവിന്‍റെ താഴ്വരയിൽ ഞാന്‍ തെല്ലും ഭയപ്പെടില്ല പാതാളത്തെ ജയിച്ചവനേ! നിന്നിൽ നിത്യം ആശ്രയിക്കും (അൻപിൻ ..) 3 എന്തു ഞാന്‍ നിനക്കു നല്‍കും വീണ്ടെടുത്ത ദൈവമേ ഏഴയായി ഞാന്‍ കിടന്നു എന്നെത്തേടി ചേര്‍ത്തവനേ (അൻപിൻ ..) 4 ജീവനോ മരണമതോ ഏതായാലും സമ്മതം താന്‍ കുശവന്‍ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നല്‍കിടുന്നേ (അൻപിൻ ..) 5 രോഗം നാശം നിന്ദ ദുഷി വേറെ എന്തുവന്നാലും വാഴും യേശു പാദത്തിൽ ഞാൻ മുത്തം ചെയ്യും അവന്‍റെ പാദം (അൻപിൻ ..)
Malayalam