സുറിയാനി - ആദിതാളം

Malayalam Christian Song

സുറിയാനി - ആദിതാളം പല്ലവി യേശുനാഥന്‍ ജയിക്കുന്നു ഹാലേലൂയാ ഇഹലോകം മുഴുവനും-ഹാലേലൂയാ ചരണങ്ങള്‍ 1. ഓരോരോ രാജ്യങ്ങളില്‍ സുവിശേഷം ഓടി നിറഞ്ഞീടുന്നു ഹാലേലൂയാ ഏറെപ്പേരാണ്ടുതോറും ചേര്‍ന്നീടുന്നു യേശുവിന്‍ സഭയിതില്‍ ഹാലേലൂയാ (യേശു..) 2. പേയിന്‍ മാര്‍ഗ്ഗങ്ങളെങ്ങും ക്ഷയിച്ചീടുന്നു പേടിച്ചോടുന്നു സാത്താന്‍ ഹാലേലൂയാ ശ്രീയേശു മാര്‍ഗ്ഗമെങ്ങും ബലപ്പെടുന്നു തിരിയുന്നു ലോകരിതില്‍ ഹാലേലൂയാ (യേശു..) 3. ജാതിഭേദങ്ങള്‍ പലതു നീങ്ങിടുന്നു ജയിക്കുന്നു സ്നേഹക്കൊടി ഹാലേലൂയാ പാതകങ്ങള്‍ പാരില്‍നിന്നു കുറഞ്ഞീടുന്നു ഫലിക്കുന്നു സുവിശേഷം ഹാലേലൂയാ (യേശു..) 4. ആലയങ്ങള്‍ ഉയരുന്നു യേശുവിന്നു ആരാധനയേറുന്നു ഹാലേലൂയാ നാലുപാടും വി
Malayalam
14 views