സ്തുതി സ്തുതി നിനക്കേ-എന്നും

Malayalam Christian Song

സ്തുതി സ്തുതി നിനക്കേ-എന്നും ചൊല്ലീടുവേന്‍ ദോഷച്ചുമടൊഴിച്ചു-രക്ഷ തന്നവനേ 1 ആത്മ വിചാരം ഇല്ലാതെ കിടന്നേന്‍ അരുളി ഉണര്‍ച്ച ഭവാന്‍-ഹല്ലെലൂയാ ഹല്ലെലൂയാ 2 ശാന്തി ഇല്ലാതെ-ബാധിച്ച മനസ്സില്‍ തന്നു സന്തോഷം ഭവാന്‍ ഹല്ലെലൂയാ ഹല്ലെലൂയാ 3 ഭ്രമിച്ചു ഞാന്‍ കിടന്നേന്‍-കൃപയോടു നീയേ പരമ ശാന്തി കല്പിച്ചു-ഹല്ലെലൂയാ ഹല്ലെലൂയാ 4 നന്ദി സന്തോഷം-ലജ്ജ വിസ്മയവും നന്നേ നിറയുന്നുള്ളില്‍-ഹല്ലെലൂയാ ഹല്ലെലൂയാ 5 ഏറെപ്പിഴച്ചു ഞാന്‍-ഏറെ മോചിച്ചു നീ എന്നും നിന്നടിമ ഞാന്‍-ഹല്ലെലൂയാ ഹല്ലെലൂയാ (സ്തുതി..)
Malayalam