സ്തുതിച്ചീടുക നാം ബാലരെല്ലാം

Malayalam Christian Song

സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി ക്രിസ്തുവിന്നു പാടി ഘോഷിച്ചീടുക വരും യേശു വേഗം-തരും പൊന്‍ കിരീടം വാഴും സ്വര്‍ഗ്ഗരാജ്യേ തന്‍റെ മടിയില്‍ ദൈവ പുത്രനു നാം പാടീടുക തേജസ്സുടയോനു നിത്യം പാടുക (ദൈവ..) 1 തേജസ്സില്‍ നാം കാണും പ്രേമരാജന്‍ മുഖം തീരുമെല്ലാ ഖേദം സ്വര്‍ഗ്ഗരാജ്യത്തില്‍ നീതിയങ്കി ചാര്‍ത്തി-ഭീതിയെല്ലാം നീക്കി നീതി സൂര്യനെ നാം-നേരിട്ടുകാണും- (ദൈവ..) 2 യേശുവിനെ നന്നായ്‌-സ്നേഹിക്കുന്ന ബാലര്‍ യേശുവിന്നു ഇന്നു-ഗീതങ്ങള്‍ പാടും അശുദ്ധിയില്ലാതെ-വിശുദ്ധിയില്‍ പാര്‍ത്താല്‍ യേശുവോടുകൂടെ-വാഴാം സ്വര്‍ഗ്ഗത്തില്‍- (ദൈവ..)
Malayalam
1 views