സ്തോത്രം ദേവാ, സ്തോത്രം

Malayalam Christian Song

സ്തോത്രം ദേവാ, സ്തോത്രം നാഥാ സ്തോത്രമിന്നുമെന്നുമേ - സ്തോത്രം ദേവാ 1. കരുതീടുന്നു കരുണാമയന്‍ കരകാണാക്കടലിതില്‍ കണ്മണിപോല്‍ ഒരുനാളിലും പിരിയാതവന്‍ അരികേയുണ്ടാശ്വാസ ദായകനായ് - സ്തോത്രം.. 2. നശ്വരമാകുമീ ലോകമിതില്‍ ആശവെച്ചീയേഴ ഓടരുതേ ഈശാ, നിന്‍ പൊന്‍മുഖം മാത്രമെന്നില്‍ ആശാകിരണം ചൊരിഞ്ഞീടണേ - സ്തോത്രം.. 3. പരിഹാസങ്ങള്‍ പീഡനങ്ങള്‍ നിന്‍ മക്കള്‍ക്കേറെയുണ്ടീയുലകില്‍ കെല്പേകുകേശുവേ, നിന്‍ നിന്ദയെന്‍ വന്‍ധനമായെണ്ണി സ്വീകരിപ്പാന്‍ - സ്തോത്രം..
Malayalam