സ്നേഹം - ദിവ്യസ്നേഹം

Malayalam Christian Song

സ്നേഹം - ദിവ്യസ്നേഹം കാല്‍വരി ക്രൂശിലെ സ്നേഹം എന്‍ പ്രിയനാഥന്‍ മാനവര്‍ക്കായ് സ്വന്ത രക്തം ചിന്തി മരിച്ചുയിര്‍ത്തു 1 സ്നേഹത്തില്‍ അന്യോന്യം വസിച്ചിടുവാന്‍ നിര്‍മ്മല മാനസം നല്‍കേണമേ അകതാരില്‍ ആത്മീയ വചനവുമായി നാഥാ - സവിധേ - അണയുന്ന ദാസരില്‍ കൃപയേകിടൂ 2 വിശ്വാസ ജീവിത പാതയിലെന്നും വിശുദ്ധമാം ജീവിതം നല്‍കേണമേ അനുതാപ ഹൃദയത്തില്‍ ആശ്വാസമരുളൂ നാഥാ - സവിധേ - അണയുന്ന ദാസരില്‍ കൃപയേകിടൂ 3 പ്രത്യാശ ഗീതങ്ങള്‍ പാടി നാം എന്നും സീയോന്‍ യാത്രയില്‍ പങ്കുചേരാം മാലാഖമാരവര്‍ സ്തുതിപാടും നേരം നാഥാ - സവിധേ - അണയുന്ന ദാസരില്‍ കൃപയേകിടൂ
Malayalam
1 views