സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര

Malayalam Christian Song

സ്നേഹമത്രേ ശ്രേഷ്ഠം! സഹോദര- സ്നേഹമത്രേ ശ്രേഷ്ഠം! 1 മഹിതമാം ജ്ഞാനം-മഹത്വപ്രത്യാശ, മഹിയില്‍ വിശ്വാസം എന്നിവയെക്കാള്‍ (സ്നേഹമത്രേ..) 2 പല പല ഭാഷകള്‍-പഠിച്ചിരുന്നാലും കല കലെന്നാര്‍ക്കും കൈത്താളമല്ലോ (സ്നേഹമത്രേ..) 3 ഉള്ളതെല്ലാം ഞാന്‍ ധര്‍മ്മം ചെയ്താലും ഇല്ലെന്നില്‍ സ്നേഹ-മെങ്കില്‍ ഫലമുണ്ടോ (സ്നേഹമത്രേ..) 4 തുനിവോടെന്‍ ദേഹം-ചുടാന്‍ കൊടുത്താലും അനിശമന്‍പില്ലാ-ഞ്ഞാല്‍ ഫലമില്ലേ (സ്നേഹമത്രേ..) 5 ദയ, സമാധാനം-സകല സല്‍ഗുണവും ജയകര സത്യം-സഹിഷ്ണുതയുമുള്ള (സ്നേഹമത്രേ..) 6 നിഗളം, അസൂയ, നേരുകേടായ പകയുമന്യായ-പ്പാപവും ചെയ്യാ (സ്നേഹമത്രേ..) 7 ദ്വേഷവും, ദോഷ-വിചാരവുമില്ല; നാശമില്ലേതും-ദോഷം ചെയ്കില്ല (സ്നേഹമത്രേ..) 8
Malayalam
2 views