സ്നേഹമാമേശുവേ-സ്നേഹമേ നിറവായ്
സ്നേഹം നിന്‍ മൊഴി ക്രിയയുമെല്ലാം-സ്നേഹം സര്‍വ്വവുമേ
സ്നേഹിച്ചേശു എന്നെ-ചോരയില്‍ കഴുകി
സ്നേഹതാതന്നു എന്നെയാചാര്യ-രാജനാക്കിയല്ലോ
1
ഇയ്യുലകാധിപന്‍-കണ്‍കുരുടാക്കി
ആയതാല്‍ ഭംഗി രൂപവുമില്ലാ-തായി നീ എനിക്കു
ദൈവാത്മാവെന്നുടെ-കാഴ്ചയെ നല്‍കി
ദൈവസുതനപ്പോള്‍ എന്‍റെ കണ്ണിന്നു-കൌതുകമായ് വന്നു
2
ദാസവേഷം പൂണ്ട-ദേവകുമാരന്‍
യേശുദേവാ വിശ്വാസികള്‍ക്കു നീ-വിലയേറിയവന്‍
ആയിരങ്ങളുടെ-ആയിരങ്ങളില്‍
അതിസൌന്ദര്യവാനാകുമേശു-ദേവന്‍ നീയല്ലയോ?
3
നീയല്ലാതാരുള്ളു-സ്വര്‍ഗ്ഗമാം ലോകേ?
നീയല്ലാതില്ല ഭൂവിലാരും ഞാന്‍ ഇഛിക്കത്തക്കവന്‍
ഹാ മനോഹരന്‍-നീ, ഭാഗ്യവാന്‍ നീ
ഹാ മഹാശുദ്ധന്‍ എന്നുടെ പാപം-ആകെ നീക്കിയവന്