സ്വര്‍ഗ്ഗത്തിലുള്ള ദേവാ

Malayalam Christian Song

സ്വര്‍ഗ്ഗത്തിലുള്ള ദേവാ ശ്രീപിതാവേ-എങ്ങും അര്‍ച്ചിച്ചിടേണം തവ ദിവ്യനാമം 2 നീതി സന്തോഷമുള്ള ദിവ്യരാജ്യം-ഇങ്ങു മേദിനിയില്‍ വരുത്തീടേണം വേഗം 3 മോക്ഷേ നിന്നിഷ്ടം നടക്കുന്നപോലെ-എങ്ങും ഇക്ഷോണിതന്നിലും നടത്തീടേണം 4 അന്നന്നു ഞങ്ങള്‍ക്കുള്ള ഭക്ഷണം നീ-ഇന്നും തന്നീടേണം വേണ്ടുന്നപോലെ നാഥാ 5 ഞങ്ങള്‍ പിഴകള്‍ പൊറുത്തീടുംപോലെ-ദേവ ഞങ്ങള്‍ പിഴച്ചതും പൊറുത്തീടേണം 6 പേയിന്‍ പരീക്ഷകളെ ദൂരെ നീക്കി-സര്‍വ പാപത്തില്‍ നിന്നും രക്ഷ ചെയ്ക നാഥാ 7 രാജ്യം ശക്തി മഹത്വം നിത്യകാലം-സ്വര്‍ഗ്ഗ രാജാവേ തമ്പുരാനു-തന്നെ ആമേന്‍ 8 കര്‍ത്തൃകൃപ ദൈവസ്നേഹം ആത്മസംസര്‍ഗ്ഗം-ഇവ നിത്യകാലം അടിയരില്‍ വാഴ്ക ആമേന്‍
Malayalam