ഹല്ലേലുയ്യാ ഗീതം പാടും ഞാൻ

Malayalam Christian Song

ഹല്ലേലുയ്യാ ഗീതം പാടും ഞാൻ അല്ലലെല്ലാം മാറിപോകുമേ കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ കണ്ണീരെല്ലാം നീങ്ങിപ്പോയിടും 1 എന്നേശുവിൻ പൊന്മുഖം കാണും മുമ്പേ പോയ പ്രിയരെ കാണും കോടാ കോടി ശുദ്ധരെ കാണും എന്നും കണ്ടങ്ങാനന്ദിച്ചിടും;- ഹല്ലേ... 2 രോഗം ദുഃഖം നിന്ദയുമില്ല രാത്രി ശാപം അവിടെയില്ല നീതിസൂര്യൻ യേശുവിൻ രാജ്യേ രാജാക്കളായ്‌ കൂടെ വാഴുമേ;- ഹല്ലേ... 3 ഇത്ര നല്ല രക്ഷയേ തന്ന സ്വന്ത ജീവൻ യാഗമായ്‌ തന്ന യേശുനാഥാ നിൻനാമത്തിന്‌ നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ ;- ഹല്ലേ...
Malayalam
1 views