ഹാ! കൂടി നാമെല്ലാരും

Malayalam Christian Song

 പല്ലവി ഹാ! കൂടി നാമെല്ലാരും ചേര്‍ന്നു പുകഴ്കൊണ്ടാടണം - സ്വര്‍ഗ്ഗ- വാതിലാകും യേശുനാഥനെ വാഴ്ത്തിപ്പാടണം. ചരണങ്ങള്‍ 1. വേദനപ്പെടും എഴകള്‍ക്കഴലു തീരുവാന്‍ - വന്നു മേദിനിയതില്‍ മനുഷ്യാവതാരന്‍ ആയിതാ - (ഹാ!..) 2. വാനവര്‍ വാഴ്ത്തിപ്പാടുന്ന കര്‍ത്തനായ താന്‍ - ദുഷ്ട [1]മാനവന്‍ ഈടേറുവാന്‍ ഒരടിമയായിതാ - (ഹാ!..) 3. ആദരവറ്റു ഭൂമിയില്‍ വെറിയരാം നരര്‍ - മര- ണാധികളൊഴിവതിന്നു താണു ദേവനും - (ഹാ!..) 4. സേനകളിന്‍ അധിപതി അവനെന്നാകിലും - നര ജീവനെ [2]മീളാന്‍ അവന്‍ തന്നുയിരിനെ വിതറാന്‍ - (ഹാ!..) 5. ദാരുണ മരണാധിയെ മരിച്ചമര്‍ത്തിനാന്‍ - ഭൂ മണ്ഡലത്തില്‍ നിന്നുയിര്‍ത്തു വിണ്ണിലെത്തിനാന്‍ - (ഹാ!..) 6. പാപികള്‍ക്കു പ
Malayalam