ഹിന്തുസ്ഥാന്‍ - ആദിതാളം

Malayalam Christian Song

 ഹിന്തുസ്ഥാന്‍ - ആദിതാളം പല്ലവി താ താ താ തിരു അരുള്‍-താ താ താ അടിയനു അനുപല്ലവി വേദാ താ മനഗുണം-സാമോദം ഇതു ദിനം (താ..) ചരണങ്ങള്‍ 1. നീ താ വാ നിന്നില്‍ ഭക്തി-നീ താ താ ദാസനു ബോധം താ തിരുഹിതം-ചെയ്തീടാന്‍ ഇതു ദിനം (താ..) 2. കാലം പോം അതിനുമുന്‍-താ താ താ തിരു അരുള്‍ ചേലോടെ തിരുഹിതം ചെയ്തീടാന്‍ ഇതു ദിനം (താ..) 3. മാറ്റേണം മമ ഗുണം-നല്‍കേണം തവ ഗുണം പോറ്റേണം അടിയനെ-പൊന്നീശോ ഇതു ദിനം (താ..) 4. നീക്കേണം തടവുകള്‍-മാറ്റേണം അതിജവം ചേര്‍ക്കേണം തിരുഭടന്‍-ആക്കേണം അടിയനെ (താ..)
Malayalam