ഹൃദയം ഒരു മണ്‍ വീണയായി

Malayalam Christian Song

ഹൃദയം ഒരു മണ്‍ വീണയായി - പാടുന്നു അലഞൊറിയും ആവേശമായി - ചേരുന്നു (2) ജന്മാന്തരങ്ങളായ് ആത്മാവില്‍ നിറയുന്ന തീരാത്ത മോഹമായ്‌ പാടുന്നു ഞാന്‍ (ഹൃദയം..) 1 തന്ത്രി പോയ വീണ ഞാന്‍ അപശ്രുതിയായ്‌ തീരുന്നു (2) സ്വരവും നാദവുമൊന്നാകുവാന്‍ നാഥാ നിന്നോടു യാചിക്കുന്നു (2) (ഹൃദയം..) 2 ഋതുക്കള്‍ വന്നു പോയാലും മരണഭീതി വന്നാലും (2) ദേഹം ഒരുപിടി മണ്ണാകുവോളം ഈ പാപിയെ നീ കൈവിടല്ലേ (2) (ഹൃദയം..)
Malayalam