ഹേ, ഹേ, പ്രിയ സ്നേഹിത

Malayalam Christian Song

ഹേ, ഹേ, പ്രിയ സ്നേഹിത സോദരാ, സാദരം ശ്രുണുമേ വചനം 1 പാരില്‍ പാപമില്ലാതെ പൂരുഷരില്ലായ്കയാല്‍ നേരായ് മരണം നമ്മില്‍ ഘോരമായ് വരികയായ്‌ പാരം പെരുകും കൃപാധാരം നിരിയെ സുത സാര മേധത്താല്‍ പരി പൂരണം ചെയ്തു നാഥന്‍ 2 വേദ സ്വരൂപന്‍ മഹാ വേദന പരനായി മോദമതു മധുര സ്വാദേന മൃതനായി പാതകം തീര്‍ത്തു നമ്മെ നീതികരിപ്പാ നുയിര്‍ - ത്താദി ഗുരുവാം ക്രിസ്തു നാഥനെ ഭജിക്കെടോ 3 പാവനമായ തന്‍റെ ഭവ്യ ശോണിതം തന്നില്‍ പാപികളായ നമ്മെ പാലനം ചെയ്വതിനായ്‌ പാവനാത്മാവില്‍ നിന്നു ബോധമുദിപ്പിക്കുന്ന ഭാഗധേയമാം ഭക്ത പാലനെ ഭജിക്ക നാം
Malayalam
1 views