അംബര വീഥിയിൽ മാലാഖമാർ

Malayalam Christian Song

അംബര വീഥിയിൽ മാലാഖമാർ പാടുന്നു ആരോമൽ പൈതലിനായ് സ്തുതിഗീതങ്ങൾ - 2 ആകുലർക്കാശ്വാസമേകാൻ ലോകൈകരാജൻ പിറന്നു ആടുകൾ മാടുകൾക്കിടയിൽ പിറന്നു - 2 chorus - ആരാധിക്കുന്നു ഞങ്ങൾ ഉണ്ണിയേശുവിനെ ആമോദത്തോടെ വണങ്ങുന്നു അമ്മയാം മേരിയും താതനാം യൗസേപ്പും ആരോമൽ കുഞ്ഞിനെ വാഴ്ത്തി നിന്നു - 2 സകലോർക്കും രക്ഷകൻ പിറന്ന നേരം സത്യമാം ദീപം തെളിഞ്ഞു വാനിൽ - 2 സന്മനസിൻ ഉടയോരിൽ ശാന്തി നിറഞ്ഞു രാജാക്കന്മാർ വന്നണഞ്ഞു പൊന്നും മീറയും കുന്തിരിക്കവുമായ് - 2 കാലിത്തൊഴുത്തിലെ പൈതലിൻ മുന്നിൽ കാണിക്കയർപ്പിച്ചു വണങ്ങി നിന്നു - 2 തിരുമുഖം കണ്ടവർ ധന്യരായ് അംബര വീഥിയിൽ മാലാഖമാർ പാടുന്നു ആരോമൽ പൈതലിനായ് സ്തുതിഗീതങ്ങൾ - 2 ആകുലർക്കാശ്വാസ
Malayalam