അരുണോദയം ജപിക്കിറേന്‍

Malayalam Christian Song

 "അരുണോദയം ജപിക്കിറേന്‍" - എന്ന രീതി പല്ലവി അരുണോദയ പ്രാര്‍ത്ഥന - കൃപയായ്‌ നാഥാ കേള്‍ക്കണേ ആത്മവരം നല്‍കണേ - എന്‍ യേശുവേ ചരണങ്ങള്‍ 1. കരുണയോടു കഴിഞ്ഞരാത്രി സൂക്ഷിച്ചെന്നെ ദൈവമേ കരങ്ങള്‍ കൂപ്പി സ്തോത്രം ചെയ്യുന്നു - എന്‍ യേശുവേ ശിരസ്സു നമിച്ചു സ്തോത്രം ചെയ്യുന്നു (അരുണോ..) 2. ഈ ദിവസം ഞാന്‍ കാണ്മാനായ്‌ എന്നില്‍ കനിഞ്ഞ ദൈവമേ ഇതിനെ ഓര്‍ത്തു സ്തോത്രം ചെയ്യുന്നു - എന്‍ യേശുവേ നന്ദിയോടെ സ്തോത്രം ചെയ്യുന്നു (അരുണോ..) 3. ആദിത്യന്‍ ഭൂലോകെ നിത്യം ശോഭിച്ച പോലെ കര്‍ത്താവേ പ്രകാശിക്കേണമേ - എന്‍ യേശുവേ നിത്യവും പ്രകാശിക്കേണമേ (അരുണോ..)
Malayalam