അലകടലും കുളിരലയും

Malayalam Christian Song

അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്ത്തുന്നു (2) കുളിര്‍ ചന്ദ്രികയും താരാപഥവും (2) നാഥന്റെ നന്മകള്‍ വാഴ്ത്തുന്നു (2) (അലകടലും ) 1 അനന്ത നീലാകാശ വിതാനം കന്യാ തനയാ നിന്‍ കരവിരുതല്ലേ (2) അനന്യ സുന്ദരമീ മഹീതലം അത്യന്നതാ നിന്‍ വരദാനം അല്ലേ...അല്ലേ (അലകടലും ) 2 ഈ ലോക മോഹത്തിന്‍ മായാ വലയം നശ്വരമാം മരീചികയല്ലേ (2) മൃതമാമെന്നാത്മാവിന്നുയിരേകും ആമോക്ഷ ഭാഗ്യം അനശ്വരമല്ലേ...അല്ലേ (അലകടലും )
Malayalam