അളവില്ലാ ദാനങ്ങള്‍ നല്‍കുന്നോനെ

Malayalam Christian Song

അളവില്ലാ ദാനങ്ങള്‍ നല്‍കുന്നോനെ അടിയങ്ങള്‍ തൃപ്പാദേ വന്നീടുന്നു അരുളേണമേ അനുഗ്രഹങ്ങള്‍ ആശ്വാസ ദായകനേ 1 വിശ്വസ്തരായി ഞങ്ങള്‍ സുവിശേഷ ഘോഷണത്തില്‍ ശക്തിയോടെന്നും നിന്നീടുവാന്‍ നിന്‍കൃപ നല്‍കേണമേ - അള 2 അകൃത്യങ്ങള്‍ എറിടുമ്പോള്‍ നീതിയിന്‍ ദീപങ്ങളായി ശുദ്ധരായെന്നും നിന്നീടുവാന്‍ നിന്‍കൃപ നല്‍കേണമേ - അള 3 ആത്മാവില്‍ ജ്വലിച്ചു ഞങ്ങള്‍ ഉത്സാഹമുള്ളവരായി നിര്‍വ്യാജസ്നേഹം കാത്തീടുവാന്‍ നിന്‍ കൃപ നല്‍കേണമേ - അള
Malayalam