ആകാശത്തിന്‍ മഹിമാവേ

Malayalam Christian Song

ആകാശത്തിന്‍ മഹിമാവേ ആശ്രയം നീയെന്‍ യഹോവേ ദൈവമേ നീയെനിക്കെന്നുമെന്നും നേര്‍വഴി കാട്ടേണമേ (ആകാശത്തിന്‍..) 1 ഭൂമിയില്‍ വേവുമെനിക്കെന്നുമേ ക്ഷേമമരുളുന്നോരാട്ടിടയന്‍ പച്ചപ്പുല്‍തട്ടില്‍ ശയിപ്പിയ്ക്കും നീ സ്വഛമാം പൂഞ്ചോല കാട്ടിടും നീ ആകാശത്തിന്‍ മഹിമാവേ 2 നിന്‍ തിരുവുള്ളം നിറഞ്ഞിടുമീ നീതിയാം പാതയില്‍ നിന്നിടുമ്പോള്‍ (2‍) കൂരിരുള്‍താഴ്വര എത്തിയാലും തീരെ ഭയമില്ലാ തമ്പുരാനേ. ആകാശത്തിന്‍ മഹിമാവേ 3 ആരും കൊതിക്കും പദവിയുമീ പാരിലെ ഭാഗ്യവും തന്നവന്‍ നീ (2) എന്നാലും കര്‍ത്താവേ നീയെന്തിനായ് എന്നെയൊരംഗവിഹീനയാക്കി (ആകാശത്തിന്‍..)
Malayalam