ആകുലനാകരുതേ മകനെ

Malayalam Christian Song

ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ ആധിയാല്‍ ആയുസ്സിനെ നീട്ടാനാകുമോ നരനുലകില്‍ (ആകുല..) 1 സോളമനെക്കാള്‍ മോടിയിലായ്‌ ലില്ലിപ്പൂവുകളണിയിപ്പോര്‍ (2) നിന്നെക്കരുതി നിനച്ചിടുമേ പിന്നെ നിനക്കെന്താശങ്ക (2) (ആകുല..) 2 വിതയും കൊയ്ത്തും കലവറയും അറിവില്ലാത്തൊരു പറവകളെ (2) പോറ്റും കരുണാമയനല്ലോ വത്സലതാതന്‍ പാലകനായ്‌ (2) (ആകുല..) 3 ക്ലേശം ദുരിതം പീഡനവും രോഗം അനര്‍ത്ഥം ദാരിദ്ര്യം (2) ഒന്നും നിന്നെ അകറ്റരുതെ രക്ഷകനില്‍ നിന്നൊരു നാളും (2) (ആകുല..)
Malayalam
1 views