ആനന്ദം ആനന്ദം എന്തോരാനന്ദം

Malayalam Christian Song

ആനന്ദം ആനന്ദം എന്തോരാനന്ദം വര്‍ണ്ണിപ്പാനാവില്ലേ (2) രാജാധി രാജനെന്‍ പാപത്തെയെല്ലാം ക്ഷെമിച്ചതിന്നാലെ (2) 1 പാടീടാം സാനന്ദം കര്‍ത്താധി കര്‍ത്തനെ താണു വണങ്ങിടാം (2) മോടി വെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം (2) (ആനന്ദം..) 2 പാപങ്ങള്‍ ശാപങ്ങള്‍ കോപങ്ങളെല്ലാം പരിഹരിച്ചേശു (2) പാരിതില്‍ എന്നെ പാലിക്കും പരന്‍ പരമാനന്ദത്താല്‍ (2) (ആനന്ദം..) 3 ലോകത്തിന്‍ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ (2) ദേവാധി ദേവന്‍ തന്‍ സാന്നിധ്യമെന്നില്‍ ആനന്ദമേകിടുന്നേ (2) (ആനന്ദം..) 4 കാന്തനവന്‍ തന്‍റെ ആഗമനം ഓര്‍ത്തു കാലം കഴിച്ചിടുന്നേ (2) കാന്തനെ കാണുവാന്‍ പ്രിയനെ മുത്തുവാന്‍ ഉള്ളം കൊതിച്ചിടുന്നേ (2) (ആനന്ദം..)
Malayalam