ആനന്ദം സദാനന്ദം സദാനന്ദം

Malayalam Christian Song

ആനന്ദം സദാനന്ദം സദാനന്ദം ആധി ഭീതികള്‍ നീക്കുവിന്‍ പരമാനന്ദം ചേര്‍പ്പിന്‍ സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍. 1 ഇന്നു ദാവീദിന്‍ പുരേ മശിഹയാം യേശു രക്ഷകന്‍ ജാതനായ്ക്കിടക്കുന്നു പുല്‍ക്കൂട്ടില്‍ സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍ 2 വിണ്‍പരന്നുണ്ടാം മഹത്വമേ ജയ *മേദിന്യാംകുശലം സംപ്രീതി മര്‍ത്യര്‍ക്കുളവാമേ സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍.
Malayalam