ആനന്ദഭൈരവി-ആദിതാളം

Malayalam Christian Song

ആനന്ദഭൈരവി-ആദിതാളം പല്ലവി വന്ദനം വന്ദനം സത്യ-ദൈവ പിതാവേ നിനക്കു നന്ദനനാം യേശുമൂലം-വന്ദനം ഉണ്ടാക ആമേന്‍ അനുപല്ലവി ഇന്നിലം തന്നില്‍ ഉളവാം-എത്രയോ വിപത്തില്‍ നിന്നു ഇന്നുവരെ ഞങ്ങളെ നീ കാത്തുരക്ഷിച്ചു അതിന്നായ്‌- (വന്ദനം..) ചരണങ്ങള്‍ 1. പാര്‍ത്തലെ പാപത്തില്‍ ഉളവാം-എത്രയോ വിപത്തില്‍ നിന്നു പാരരചരോടമാത്യര്‍-മന്ത്രതന്ത്രികള്‍ പലരും ചീര്‍ത്ത ബലമുള്ളവര്‍-ധനികരായവരും മറ്റും ആര്‍ത്തിയോടു ജീവന്‍ വിട്ടു-ഞങ്ങള്‍ ശേഷിച്ചു അതിന്നായ്‌- (വന്ദനം..) 2. ഇക്ഷിതി തന്നില്‍ ഭവിച്ച-ക്ഷാമ രോഗാദികളൊരു ശിക്ഷയെന്നപോല്‍ പടര്‍ന്നു-രോഷണം കൊള്‍വാരനേകര്‍ ഇത്ര വല്യാപത്തില്‍ നിന്നും-ശത്രുവാം പിശാചില്‍ നിന്നും ഭദ്രമായി ഞങ്ങളെ നീ ക
Malayalam
1 views