ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി

Malayalam Christian Song

ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി- ക്കേശു മഹാരാജ സന്നിധിയില്‍ 1 ലോകം എനിക്കൊട്ടും ശാശ്വതമല്ലെന്നെന്‍ സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട് സ്വര്‍ലോക നാട്ടുകാര്‍ക്കിക്ഷിതിയില്‍ പല കഷ്ട സങ്കടങ്ങള്‍ വന്നീടുന്നു (ആനന്ദ..) 2 കര്‍ത്താവെ നീ എന്‍റെ സങ്കേതമാകയാല്‍ ഉള്ളില്‍ മനഃക്ലേശം ലേശമില്ല വിശ്വാസക്കപ്പലില്‍ സ്വര്‍ല്ലോകം ചേരുവാന്‍ ചുക്കാന്‍ പിടിക്കണേ പൊന്നു നാഥാ (ആനന്ദ..) 3 കൂടാര വാസികളാകും നമുക്കിങ്ങു വീടെന്നോ നാടെന്നോ ചൊല്‍വാനെന്ത്? കൈകളാല്‍ തീര്‍ക്കാത്ത വീടൊന്നു താതന്‍ താന്‍ മേലെ നമുക്കായി വെച്ചിട്ടുണ്ട് (ആനന്ദ..) 4 ഭാരം പ്രയാസങ്ങളേറും വനദേശ- ത്താകുലം ആത്മാവില്‍ വന്നീടുകില്‍ പാരം കരുണയുള്ളീശന്‍ നമുക്കായി- ട
Malayalam
1 views