ആരാധനയുടെ ആത്മാവുണരട്ടെ

Malayalam Christian Song

ആരാധനയുടെ ആത്മാവുണരട്ടെ ജനമെല്ലാം മറന്നു നാഥനെ വാഴ്ത്തട്ടെ നാവില്‍ നവ നവ ഗാനങ്ങളുമായ്‌ ഉണര്‍ന്നു പാടട്ടെ 1. സ്വര്‍ഗ്ഗം വെടിഞ്ഞു മണ്ണില്‍ നടന്നു മണ്ണിനെ വിണ്ണാക്കിയോന്‍ അവന്‍ പിന്‍പേ നടന്നു ചെല്ലാം നമുക്കു സാക്ഷികളായിടുവാന്‍ - ആരാധന.. 2. പാപം ചുമന്നു രോഗം വഹിച്ചു ക്രൂശില്‍ തകര്‍ന്നവന്‍ പുതു ജീവന്‍ പകര്‍ന്നു നല്‍കാന്‍ ഉയിര്‍ത്തു നമുക്കായ് ജീവിക്കുന്നു - ആരാധന.. 3. മേഘത്തേരേറി വേഗം വരുന്ന നാഥനെ എതിരേല്ക്കുവാന്‍ നമുക്കെല്ലാം ഉണര്‍ന്നു ദീപം തെളിച്ചു കാഹളം കാതോര്‍ത്തിടാം - ആരാധന
Malayalam