ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

Malayalam Christian Song

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള്‍ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..) 1 യേശു നാഥാ ഒരു ശിശുവായ് എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ എന്‍ പാപമേതും മായിച്ചു നീ ദുഃഖ ഭാരമെല്ലാം മോചിച്ചു നീ ആത്മാവില്‍ നീ വന്നേരമെന്‍ കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..) 2 സ്നേഹ നാഥാ ഒരു ബലിയായ് ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു പ്രിയയായി എന്നെ സ്വീകരിക്കൂ അവകാശിയും അധിനാഥനും നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)
Malayalam